top of page

ദീർഘായുഷ്മാൻ ഭവ!

ദീർഘായുഷ്മാൻ ഭവ!

മലയാളിയായിരിക്കാനും കേരളം എന്റെ സ്വന്തം എന്ന് പറയുന്നതിലും ഞാൻ അഭിമാനിക്കുന്നു.

പ്രാഥമികമായി ദൈവത്തിന്റെ സ്വന്തം നാട് എന്ന് മനുഷ്യർ കേരളത്തിന് വിളിപ്പേര് നൽകിയിരിക്കാം. എന്നാൽ ദൈവം കേരളത്തെ തന്റെ സ്വന്തം എന്ന് അംഗീകരിക്കുന്നു - എങ്ങനെയെന്നാൽ തന്റെ അനുയായിയായിരുന്ന വിശുദ്ധ തോമസിനെ അവൻ തന്റെ സുവാർത്ത അറിയിക്കാൻ ഒന്നാം നൂറ്റാണ്ടിൽ തന്നെ വടക്കൻ പറവൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് അയച്ചു കൊണ്ടായിരുന്നു അത്.

മലയാളികൾ എപ്പോഴും ദൈവഭയം ഉള്ളവരായതുകൊണ്ടുതന്നെ രാജ്യത്തിലെ തന്നെ വലിയ ക്ഷേത്രങ്ങളായ ഗുരുവായൂർ, ശബരിമല, (പത്മനാഭസ്വാമി ക്ഷേത്രം) തിരുവനന്തപുരം കേരളത്തിലാണ് ഉള്ളത്. മലയാളികൾ ദീർഘായുസ്സ് കാംക്ഷിക്കുന്ന വരാണ്. മറ്റു നാട്ടിലുള്ളവരെക്കാൾ മലയാളികൾക്ക് ആയുസ്സ് കൂടുതലുണ്ട് എന്നതും മലയാളിയുടെ സവിശേഷതയാണ്. അതിനാൽ തന്നെ കേരളത്തിന്റെ ആയുർവേദം ലോകമെങ്ങും പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു.

തന്നെ ഭയപ്പെടുന്നവരെയും നീതി നടപ്പാക്കുന്ന വരെയും, ജാതിയോ, ഗോത്രമോ നോക്കാതെ ദൈവം സ്വീകരിക്കുന്നു. ദൈവ സദൃശനും, ദൈവപുത്രനുമായ യേശുക്രിസ്തു മനുഷ്യരാശിക്കായി വെളിപ്പെട്ടിട്ട് 20 വർഷത്തിനകം തന്റെ സ്നേഹത്തിന്റെ സന്ദേശം മലബാർ കടൽത്തീരങ്ങളിലേക്കെത്തി.

പാപം നിമിത്തം നമുക്ക് ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെട്ടു. അത് അസംതൃപ്തിക്കും നിരാശയ്ക്കും കാരണമായി, മരണത്തിലേക്കും ദൈവത്തിൽനിന്ന് നിത്യമായ വേർപിരിയലിനും (നരകം) കാരണമായി. രാജ്യത്ത് ഏറ്റവുമധികം ആത്മഹത്യാനിരക്കും, വിവാഹമോചനവും ഉള്ളവരാണ് മലയാളി സമൂഹം. ദൈവം പറയുന്നു" പാപത്തിന്റെ ശമ്പളം മരണമത്രേ". അതുകൊണ്ട് ഈ ദുഷിച്ച അവസ്ഥയിൽ നിന്ന് നമ്മെ വീണ്ടെടുക്കാൻ അവൻ ആഗ്രഹിച്ചു, പക്ഷേ രക്തം ചൊരിയാതെ ഈ വീണ്ടെടുപ്പ് സാധ്യമല്ല, എന്നാൽ നമ്മളോ ദൈവത്തിൽനിന്നും അവന്റെ വഴിയിൽ നിന്നും അകന്നുപോയി. നാം പാപികൾ തന്നെ എന്ന് അറിഞ്ഞ് ദൈവപ്രീതി സമ്പാദിക്കാം എന്ന് വെച്ചും, ക്ഷേത്രത്തിൽ കറുത്ത വസ്ത്രങ്ങൾ ധരിക്കുകയും, നമ്മുടെ തലയിൽ പാപഭാരം വഹിക്കുകയും( ഇരുമുടികെട്ട്) മൃഗങ്ങളെ ബലിയർപ്പിക്കുകയും, വിഗ്രഹങ്ങൾക്ക് തേങ്ങ ഉടയ്ക്കുകയും, ദൈവം വിശുദ്ധൻ എന്നും സകലവും അറിയുന്നവൻ എന്നും മനസ്സിലാക്കി ദൈവത്തിന് മുമ്പിൽ വിവസ്ത്രരാവുകയും- (ആണുങ്ങൾ മേൽവസ്ത്രം( ഷർട്ട് ) ഊരി വെക്കുന്നത് )ചെയ്യുന്നു. എന്നാൽ യേശുക്രിസ്തു തന്റെ വിലയേറിയ രക്തം ചൊരിഞ്ഞ്, പാപവും, ശാപവും തന്റെ മേൽ ചുമന്ന് ക്രൂശിൽ നമുക്കുവേണ്ടി മരിച്ചുവെന്ന് നാം മനസ്സിലാക്കണം. പക്ഷെ ഇതു നമ്മൾ മറന്നു പോയി. എന്നാൽ യേശുക്രിസ്തു മൂലം മാത്രമാണ് പാപമോചനം, ആന്തരിക സമാധാനം, നിത്യജീവൻ എന്നിവ പ്രാപിക്കാൻ നമുക്ക് കഴിയുകയുള്ളൂ.

ഭോഷ്ക്കും, വഞ്ചനയും (അസതോമ) നിറഞ്ഞ ലോകത്തിലേക്ക് വന്ന സത്യമാണ് (സത് )യേശു. ഇരുണ്ട (തമസോമാ)ലോകത്തിലേക്ക് വന്ന വെളിച്ചമാണ് (ജ്യോതിർ) യേശു. മരിക്കുന്ന( മൃത്യോമ) ഈ ലോകത്തിൽ അമൃതമാണ് യേശു. ഈ യേശുവാണ് നല്ല ഗുരുനാഥൻ (സത്ഗുരു ) "ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു" എന്ന് യേശു പറഞ്ഞു. അവൻ മരിക്കുകയും ദൈവമായി ഇരിക്കുന്നതിനാൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന് ശേഷം "എന്റെ കർത്താവും എന്റെ ദൈവവും", എന്ന് ഏറ്റുപറഞ്ഞവനാണ് വിശുദ്ധ തോമസ്.
പിതാവായ ദൈവത്തിലേക്ക്( സായിബാബ- സായി- ദൈവം, ബാബ- പിതാവ്) ഇരുളടഞ്ഞുകിടന്ന മനുഷ്യരാശിയെ ചേർക്കുക എന്ന നന്മ ചെയ്യുകയും( ശങ്കർ-ശം--നന്മ, കർ- ചെയ്യുന്ന)അവരുടെ ഇരുണ്ട ജീവിതത്തിലേക്ക് യഥാർത്ഥ സൂര്യനായി( രവി) വന്ന യേശുവാണ് സകല ആദരവിനും ബഹുമാനത്തിനും ( ശ്രീ ശ്രീ)യോഗ്യൻ.

നമ്മുടെ കേരളത്തെ ദൈവം തിരഞ്ഞെടുത്തതിന് മറ്റൊരു കാരണവുമുണ്ട്. മലയാളികൾ ഈ ഭൂമിയിൽ ഓരോ മൂലയിലും എത്തിയിട്ടുണ്ട്. നാമെല്ലാവരും അവന്റെ സുവിശേഷം ലോകമെങ്ങും കൊണ്ടുപോകണം എന്നത് അവന്റെ ആഗ്രഹമാണ്. തന്നെ വിശ്വസിക്കുന്നവരെ (സ്നേഹിക്കുന്നവരെ) സ്വർഗ്ഗത്തിൽ തന്നോട് ചേർത്ത് കൊണ്ട് നിത്യമായി വസിക്കും എന്നത് അവൻ നമുക്ക് തന്ന വാഗ്ദത്തം ആണ്.

മനുഷ്യർക്ക് പാപമോചനവും, വിശുദ്ധ ജീവിതവും, സന്തോഷവും, സമാധാനവും, നിത്യജീവനും പഠിപ്പിച്ച ജഗദ്ഗുരു( ജഗത് - ഉലകം, ഗുരു- ടീച്ചർ)വാണ് യേശുക്രിസ്തു.

ദൈവത്തിന്റെ രക്ഷയും വിമോചനവും ലളിതവും സൗജന്യവും ആണ്. "കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്ക - എന്നാൽ നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടും". അവനോടൊരുമിച്ചു എന്നന്നേക്കുമായി നിങ്ങൾ ജീവിക്കും.

ദീർഘായുഷ്മാൻ ഭവ!

ദീർഘായുഷ്മാൻ ഭവ!
Topic
Message to Malayalees
Category
Gospel
bottom of page